ആതിരപ്പിള്ളിയിൽ പനി ബാധിച്ച് മരിച്ചയാൾക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

തൃശൂർ മെഡിക്കൽ കോളജിൽ ഇന്നലെ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
transformed(5)

തൃശൂർ: തൃശൂർ ആതിരപ്പിള്ളിയിൽ പനി ബാധിച്ച് മരിച്ചയാൾക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാൽ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. 

Advertisment

ജൂൺ 22ന് ആണ് രാമൻ മരിച്ചത്. രാമന് എങ്ങനെയാണ് പേവിഷ ബാധയേറ്റതെന്ന കാര്യം വ്യക്തമല്ല. 

തൃശൂർ മെഡിക്കൽ കോളജിൽ ഇന്നലെ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

Advertisment