New Update
/sathyam/media/media_files/x8iO8fYuFxwvOqBRwtEm.jpg)
തൃശൂർ: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ സെന്ററിൽ വയോധികനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു. ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അരിപ്പാലം ചീനക്കുഴി സ്വദേശി കളത്തനാട്ടിൽ രാജു പിള്ളയാണ് (65) മരിച്ചത്.
Advertisment
വെള്ളാങ്കല്ലൂർ സെന്ററിൽ തന്നെയുള്ള ഹോട്ടലിന് സമീപം വെച്ച് മാനസിക വിഭ്രാന്തിയുള്ള ആളാണ് രാജു പിള്ളയെ കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്.
ഉടൻ തന്നെ രാജുപിള്ളയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാബുവിനെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us