അഞ്ചുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസ്. പ്രതിക്ക് 66 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു

കുട്ടിയെയും 8 വയസ്സുള്ള സഹോദരനെയും വീട്ടിൽ പൂട്ടിയിട്ട് പുറത്തുപോയ കുട്ടികളുടെ അമ്മയും പ്രതിയും ഏറെ സമയമായിട്ടും തിരികെ വരാതായതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത് . 

New Update
images(546)

വടക്കാഞ്ചേരി : അഞ്ചുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 66 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.  

Advertisment

പാലക്കാട് ചാഴിയാട്ടിരി പനയപ്പുള്ളി വീട്ടിൽ സിജു (33)എന്നയാൾക്കെതിരെയാണ് വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ ) കോടതി ജഡ്ജ് ആർ മിനി ശിക്ഷ വിധിച്ചത്.

2018 ഡിസംബറിൽ പല ദിവസങ്ങളിലാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നത്. അതിജീവിതയുടെ അമ്മയുടെ സുഹൃത്താണ് പ്രതി. ഇവർക്കൊപ്പം  വാടക വീട്ടിൽ താമസിച്ചിരുന്ന സമയത്താണ് പ്രതി പല തവണ കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. 

കുട്ടിയെയും 8 വയസ്സുള്ള സഹോദരനെയും വീട്ടിൽ പൂട്ടിയിട്ട് പുറത്തുപോയ കുട്ടികളുടെ അമ്മയും പ്രതിയും ഏറെ സമയമായിട്ടും തിരികെ വരാതായതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത് . 

 അഞ്ചുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 66 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.  