New Update
/sathyam/media/media_files/2025/06/27/images586-2025-06-27-08-28-24.jpg)
തൃശൂര്‍: വാഴച്ചാലില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട കാട്ടാനയെ വനം വകുപ്പ് ഇടപെട്ട് രക്ഷപ്പെടുത്തി. പെരിങ്ങല്‍കുത്തിന്റെ ഷട്ടറുകള്‍ അടച്ചശേഷമാണ് വനം വകുപ്പ് കാടുകയറ്റിയത്.
Advertisment
മൂന്ന് മണിക്കൂറിലെ സമയമെടുത്താണ് ആന പുഴ കടന്നത്. വാഴച്ചാല്‍ പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ആനയെ ഒഴുക്കില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് വനംവകുപ്പ് ചാര്‍പ്പ റേഞ്ച് ഓഫിസര്‍ അഖിലിന്റെയും വാല്‍പ്പാറ റേഞ്ച് ഓഫിസര്‍ രാജേഷ് കുമാറിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. കരയിലേക്ക് കയറാന്‍ സാധിക്കാതെ ആന പുഴയില്‍ കുടുങ്ങി കിടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
രണ്ടുവര്‍ഷംമുമ്പ് സമാനസംഭവം അതിരപ്പിള്ളിയില്‍ ഉണ്ടായിരുന്നു. അന്ന് ആന തനിയെ പുഴകടന്ന് പോവുകയായിരുന്നു. പാറകളില്‍ ഇടിച്ച് ആനയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us