കൊഴുവ ഫ്രൈ എടുത്തതിന്റെ പേരിലൂണ്ടായ തർക്കം. യുവാവിനെ മർദ്ദിച്ച കേസിൽ മൂന്നുപേർ പിടിയിൽ

കള്ള് ഷാപ്പിൽ കൊഴുവ വറുത്തത് കഴിക്കുന്നതിനിടെ പ്ലെയിറ്റിൽ നിന്നും പ്രതികൾ അനുവാദം കൂടാതെ മീൻ വറുത്തത് എടുത്തത് തടഞ്ഞതിലുള്ള വൈരാഗ്യം മൂലം ഷൈലേഷിനെ മർദ്ദിക്കുകയായിരുന്നു.

New Update
images(841)

തൃശൂർ: കൊഴുവ ഫ്രൈ എടുത്തതിന്റെ പേരിലൂണ്ടായ തർക്കത്തിൽ യുവാവിനെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. 

Advertisment

പൈനൂർ സ്വദേശികളായ മാളുത്തറ കിഴക്കേനട വീട്ടിൽ സനത് (22) സഞ്ജയ് (25) താന്ന്യം ചെമ്മാപ്പള്ളി സ്വദേശി വടക്കൻതുള്ളി വീട്ടിൽ സഞ്ജു എന്ന് വിളിക്കുന്ന ഷാരോൺ (40) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. 


സനതും സഞ്ജയിയും സഹോദരങ്ങളാണ്. ഇവർ വധശ്രമ കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്.


വലപ്പാട് ബീച്ച് പാണാട്ട് അമ്പലം സ്വദേശി ഷൈലേഷ് തൃപ്രയാർ കള്ള് ഷാപ്പിൽ കൊഴുവ വറുത്തത് കഴിക്കുന്നതിനിടെ പ്ലെയിറ്റിൽ നിന്നും പ്രതികൾ അനുവാദം കൂടാതെ മീൻ വറുത്തത് എടുത്തത് തടഞ്ഞതിലുള്ള വൈരാഗ്യം മൂലം ഷൈലേഷിനെ മർദ്ദിക്കുകയായിരുന്നു. 

കള്ള് ഷാപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഷൈലേഷിനെ തൊട്ടടുത്തുള്ള ഹൈവേ മേൽപാലത്തിനടിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മർദ്ദിച്ചത്. 

Advertisment