സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രോപോലീത്തയുടെ കബറടക്കം വ്യാഴാഴ്ച

28-ാം വയസില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയായപ്പോള്‍ അതുവരെയുള്ള ഭാരത ക്രൈസ്തവസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു അദ്ദേഹം.

New Update
images(931)

തൃശൂർ: സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രോപോലീത്തയുടെ കബറടക്കം വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് തൃശ്ശൂര്‍ കുരുവിളയച്ചന്‍ പള്ളിയില്‍ ആണ് സംസ്‌കാരം. അടുത്ത രണ്ടു ദിവസങ്ങളിലായി പൊതുദര്‍ശനം നടക്കും. 

Advertisment

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മാര്‍ അപ്രേം അന്തരിച്ചത്. 85 വയസ്സായിരുന്നു. 

28-ാം വയസില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയായപ്പോള്‍ അതുവരെയുള്ള ഭാരത ക്രൈസ്തവസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു അദ്ദേഹം. അടുത്തിടെയാണ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞത്. 

Advertisment