തൃശൂർ: തൃശൂര്‍, പാലക്കാട് ജില്ലകളിലെ പൂരങ്ങള്‍ക്ക് ആനയും, ആന ചമയവും നല്‍കിയ പാര്‍വതി അമ്മാള്‍(99) അന്തരിച്ചു. സംസ്‌കാരം നാളെ(10-7-2025) ഉച്ചകഴിഞ്ഞ് 2 മണിക്ക് തൃശൂര്‍ എം. ജി റോഡ് ബ്രഹമണസമൂഹം ശ്മശാനത്തില്‍
120 വര്‍ഷം പഴക്ക മുള്ള തൃശൂര്‍ കെ. എന്‍ വെങ്കിട്ടാദ്രി ആന്‍ഡ് കമ്പനി ഉടമയായിരുന്നു. തൃശൂര്‍ മാരാര്‍ റോഡിലെ ഗണപതി നിവാസ് ആന ഉടമകളുടെയും, പൂരകമ്മറ്റിക്കാരുടെയും താവളമായിരുന്നു. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ ദേവസ്വം വാങ്ങുന്നത് പാര്‍വതി അമ്മാളിന്റെ കയ്യില്‍ നിന്നാണ്.