സിപിഐ തൃശൂർ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തെരഞ്ഞെടുത്തു. നാട്ടിക എംഎൽഎ സിസി മുകുന്ദനെ ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കി

ജില്ലാ കൗൺലിലിൽ നിന്നു ഒഴിവാക്കിയതിന് പിന്നാലെ നാട്ടിക സിസി മുകുന്ദൻ സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എന്നാൽ ഇക്കാര്യം മുകുന്ദൻ നിഷേധിച്ചു. അഭിപ്രായം പറഞ്ഞു പോവുകയായിരുന്നു എന്നാണ് അദ്ദേഹം വിശദീകരിച്ചത്.

New Update
images(1045)

തൃശൂർ: സിപിഐ തൃശൂർ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തെരഞ്ഞെടുത്തു.  ഇരിങ്ങാലക്കുടയിൽ നടന്ന സമ്മേളനത്തിലാണ് കെ ജി ശിവാനന്ദനെ പുതിയ സെക്രട്ടറിയായി ചുമതല ലഭിച്ചത്. നിലവിൽ എഐടിയുസി ജില്ല സെക്രട്ടറിയാണ് ശിവാനന്ദൻ.

Advertisment

അതേസമയം നാട്ടിക എംഎൽഎ സിസി മുകുന്ദനെ ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കി. ജില്ലാ സമ്മേളനത്തിൽ മുകുന്ദനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

നാട്ടിക മണ്ഡലത്തിലെ നവകേരള സദസ് നടന്ന തൃപ്രയാറിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പിക്കെതിരെ എംഎൽഎ നടത്തിയ രൂക്ഷ വിമർശനം പാർട്ടി അന്ന് പരസ്യമായി തള്ളിയിരുന്നു.

ജില്ലാ കൗൺലിലിൽ നിന്നു ഒഴിവാക്കിയതിന് പിന്നാലെ നാട്ടിക സിസി മുകുന്ദൻ സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എന്നാൽ ഇക്കാര്യം മുകുന്ദൻ നിഷേധിച്ചു. അഭിപ്രായം പറഞ്ഞു പോവുകയായിരുന്നു എന്നാണ് അദ്ദേഹം വിശദീകരിച്ചത്.

57 അം​ഗ ജില്ലാ കൗൺസിലിനെയും 50 അം​ഗ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

Advertisment