നാലമ്പല ദര്‍ശനത്തിനായുള്ള കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഈ മാസം 17 മുതല്‍ ആരംഭിക്കും

രാവിലെ 6 മണിക്കും 6.30 നും ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 

New Update
BUDJET TURISM KSRTC

തൃശൂർ: നാലമ്പല ദര്‍ശനത്തിനായുള്ള കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഈ മാസം 17 മുതല്‍ ആരംഭിക്കും. കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട യൂണിറ്റില്‍ നിന്നു രണ്ട് നാലമ്പല സർവീസുകളാണ് ഉണ്ടാകുക. 

Advertisment

രാവിലെ 6 മണിക്കും 6.30 നും ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 


സര്‍വീസിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. ചടങ്ങില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. 


കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ഗോപി, ചാലക്കുടി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെജെ സുനില്‍, കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, അമ്പിളി ജയന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ജിഎസ് രാധേഷ്, ദേവസ്വം ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു.

Advertisment