തൃശൂരിൽ ഇരട്ട സഹോദരന്മാരായ പൊലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളി. ഇരുവർക്കെതിരെ കേസെടുത്തതിനു പിന്നാലെ സസ്പെൻഷനും

സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ നേരിട്ട് നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് നടപടി. 

New Update
images(1262)

തൃശൂർ: തൃശൂരിൽ ഇരട്ട സഹോദരന്മാരായ പൊലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ നടപടി.

Advertisment

സഹോദരങ്ങളായ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ദിലീപ് കുമാറിനെയും പഴയന്നൂർ സ്റ്റേഷൻ എസ് ഐ പ്രദീപ്കുമാറിനെയും സസ്പെൻഡ് ചെയ്തു. 


സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ നേരിട്ട് നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് നടപടി. 


കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഉദ്യോഗസ്ഥർ തമ്മിലുള്ള കയ്യാങ്കളിയിൽ പ്രദീപ്കുമാറിന്റെ കൈ ഒടിഞ്ഞിരുന്നു.

കയ്യാങ്കളിക്ക് പിന്നാലെ ചേലക്കര പോലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. പരുക്കേറ്റ പ്രദീപ് കുമാർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

Advertisment