തൃശൂരിൽ വൻ കഞ്ചാവ് വേട്ട. ​'ഗജപതി സ്പെഷ്യൽ' എന്നറിയപ്പെടുന്ന മുന്തിയ ഇനമാണ് പിടികൂടിയത്

രാത്രി കാലങ്ങളില്‍ യുവാക്കള്‍ ഇവിടെ വരാറുണ്ടെന്ന് നാട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്ന് എക്‌സൈസ് നിരീക്ഷണം നടത്തുകയായിരുന്നു.

New Update
images(1265)

 തൃശൂർ: ഒഡിഷയിൽ നിന്നു എത്തിച്ച് വിൽപ്പനയ്ക്കായി കണ്ണൻകുളങ്ങരയിൽ സൂക്ഷിച്ച മൂന്നര കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ​'ഗജപതി സ്പെഷ്യൽ' എന്നറിയപ്പെടുന്ന മുന്തിയ ഇനമാണ് പിടികൂടിയത്. 

Advertisment

തൃശൂർ എക്സൈസ് ഇൻ്റലിജൻസും എക്സൈസ് റെയ്ഞ്ച് ടീമും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കഞ്ചാവ് വേട്ട.

രാത്രി കാലങ്ങളില്‍ യുവാക്കള്‍ ഇവിടെ വരാറുണ്ടെന്ന് നാട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്ന് എക്‌സൈസ് നിരീക്ഷണം നടത്തുകയായിരുന്നു.

ഒഡിഷ സ്വദേശിയായ മണി നായിക് (33) എന്നയാളുടെ കൈയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു.

ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ വലയിലാക്കിയത്. നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു ഓപ്പറേഷന്‍. 

Advertisment