കനത്ത മഴ. ഡാമുകളിൽ ജലനിര‍പ്പ് ഉയരുന്നു. ഷോളയാറിൽ റെഡ് അലർട്ട്. ഷോളയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത

ജലവിതാനം ഉയര്‍ന്ന സാഹചര്യത്തില്‍ പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂവീസ് വാല്‍വ് തുറന്നു

New Update
1001125058

തൃശൂർ: മലയോര മേഖലയില്‍ മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു.

ജലവിതാനം ഉയര്‍ന്ന സാഹചര്യത്തില്‍ പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂവീസ് വാല്‍വ് തുറന്നു.

Advertisment

 ഇതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പുഴയില്‍ നിലവില്‍ മൂന്നര മീറ്ററാണ് വെള്ളം.

ഷോളയാര്‍ ഡാമില്‍ 96ശതമാനം വെള്ളം നിറഞ്ഞു.

ഇതേ തുടര്‍ന്ന് ഷോളയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ഇനിയും കനത്താല്‍ ഷോളയാര്‍ ഡാമിന്റേയും പെരിങ്ങല്‍കുത്ത് ഡാമിന്റേയും ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

പുഴയോരവാസികള്‍ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശം നൽകിയിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തില്‍ ആശങ്കയില്ലെന്നും അധികൃതര്‍ അറിയിച്ചു.

Advertisment