/sathyam/media/media_files/2025/07/31/1001135900-2025-07-31-09-50-54.jpg)
തൃശ്ശൂർ: ഛത്തീസ്ഗട്ടിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സീറോ മലബാർ സഭ നേതൃത്വത്തെ അനുനയിപ്പിക്കാൻ ബിജെപി നീക്കം.
ബിഷപ്പുമാർ ഉൾപ്പെടെ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ.
റാഫേൽ തട്ടിൽ, സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്റൂസ് താഴത്ത് എന്നിവരെ സന്ദർശിക്കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ നീക്കം.
ഇത് പ്രകാരം ഇന്ന് ഉച്ചകഴിഞ്ഞ് രാജിവ് ചന്ദ്രശേഖർ ഇരുവരെയും സന്ദർശിക്കുമെന്ന് ഒപ്പം പോകുന്ന നേതാവാണ് ഇന്ന് മാധ്യമപ്രവർത്തകരെ അറിയിച്ചിരിക്കുന്നത്.
ബിജെപിയിൽ അടുത്തിടെ വലിയ ക്രൈസ്തവ സംരക്ഷകനായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ സംസ്ഥാന നേതാവാണ് രാജീവിനെ അനുഗമിക്കുക എന്നാണ് റിപ്പോർട്ട്.
കന്യാസ്ത്രീകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പില്ലാത്ത രീതിയിൽ തുടക്കത്തിൽ തന്നെ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ച ഈ നേതാവാണ് ഒപ്പം പോകുന്നത് എന്നതാണ് കൗതുകം.
ഇതാണ് സഭക്കുള്ളിലും വിശ്വാസികൾക്കിടയിലും കൂടുതൽ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.
ആദ്യം കന്യാസ്ത്രീകളുടെ മോചനം, പിന്നെ കേക്കുംഷെയ്ക് ഹാൻഡും എന്ന നിലപാടാണ് കത്തോലിക്കാ സഭയിലെ മുതിർന്ന ബിഷപ്പുമാരെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പരസ്യമായി സ്വീകരിച്ചിരിക്കുന്ന നിലപാട്.
/filters:format(webp)/sathyam/media/media_files/2025/07/31/nunhuntchatisgarh-1753642055426-ff489cfe-a8b7-458c-9cda-850d31b4f3a4-900x506-2025-07-31-09-38-19.webp)
അതിനിടയിൽ കന്യാസ്ത്രീകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പില്ലാത്ത നേതാവിനെ ഉൾപ്പെടെ സഭയുടെ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന മുതിർന്ന രണ്ട് ബിഷപ്പുമാർ അരമനയിൽ സ്വീകരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം, രാജീവ് ചന്ദ്രശേഖർ ഈ വിഷയത്തിൽ യാഥാർത്ഥ്യ ബോധത്തോടെയുള്ള നിലപാട് സ്വീകരിച്ചിട്ടുള്ള നേതാവാണെന്നത് സത്യമാണ്.
അതിനാൽ കന്യാസ്ത്രീകളുടെ കാര്യത്തിൽ ഉറപ്പുള്ള നിലപാട് സ്വീകരിക്കാൻ തയ്യാറാകാത്ത നേതാക്കൾ ഒപ്പം അല്ലാതെ രാജീവ് ഈ വിഷയത്തിൽ ഇടപെടുന്നതിൽ തകരാർ തന്ന നിലപാട് ചിലർക്കുണ്ട്.
എറണാകുളം അങ്കമാലി വിഷയത്തോടെ പൊതുവേ സീറോ മലബാർ സഭയിൽ സ്വീകാര്യത ഇല്ലാത്ത സഭ തലവനായി മാറിയിരിക്കുന്ന മാർ തട്ടിലിനെതിരെ ഈ സന്ദർശനം അടുത്ത വിവാദമായി ഉയരാനും സാധ്യതയുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us