നാഷണൽ ഹൈവേ അതോറിറ്റി യാത്രാ ദുരിതം ഒഴിവാക്കാൻ എന്താണ് ചെയ്യുന്നത്. പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി

ദുരിതമുള്ള യാത്ര ചെയ്യുന്ന ആളുകൾ എന്തിനാണ് നിങ്ങൾക്ക് ടോൾ തരുന്നതെന്ന് കോടതി ആവർത്തിച്ച് ചോദിച്ചിരുന്നു. സഞ്ചാരയോഗ്യമായ റോഡ് ഉറപ്പാക്കുന്നതിൽ നാഷണൽ ഹൈവേ അതോറിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. 

New Update
paliyekkara toll

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതിയുടെ ഉത്തരവ്. പാലിയേക്കര ടോൾ റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യത്തിലാണ് നടപടി. 

Advertisment

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ യാത്രാദുരിതവുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവേയായിരുന്നു ഹൈക്കോടതി നടപടി.

യാത്രാദുരിതം ഉടൻ പരിഹരിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

നാഷണൽ ഹൈവേ അതോറിറ്റി അവിടെ ഒന്നും ചെയ്യുന്നില്ല എന്ന നിലപാടാണ് ഹൈക്കോടതി പല ഘട്ടങ്ങളിലും സ്വീകരിച്ചത്. 

ദുരിതമുള്ള യാത്ര ചെയ്യുന്ന ആളുകൾ എന്തിനാണ് നിങ്ങൾക്ക് ടോൾ തരുന്നതെന്ന് കോടതി ആവർത്തിച്ച് ചോദിച്ചിരുന്നു. സഞ്ചാരയോഗ്യമായ റോഡ് ഉറപ്പാക്കുന്നതിൽ നാഷണൽ ഹൈവേ അതോറിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. 

ഈ പശ്ചാത്തലത്തിൽ നാലാഴ്ചത്തേക്ക് ടോൾ താൽക്കാലികമായി മരവിപ്പിക്കാനുള്ള നിലപാട് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. 

Advertisment