രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ ഗുരുതര ക്രമക്കേടുകൾ നടക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് ഒത്തുകളിച്ചു. രാഹുൽ ​ഗാന്ധി പറഞ്ഞ പലകാര്യങ്ങളും തൃശൂരിൽ നടന്നിട്ടുണ്ട് : വി.എസ് സുനിൽകുമാർ

രാഹുൽ പറഞ്ഞത് ഗുരുതര കാര്യങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം. കമ്മീഷൻ സർക്കാർ ഡിപ്പാർട്മെന്റ് പോലെ പ്രവർത്തിക്കുന്നു. തൃശൂരിലെ വോട്ട് ചേർക്കൽ ലഘൂകരിച്ചു. 

New Update
RAHUL GANDHI VS SUNILKUMAR

തൃശൂർ: വോട്ടർപട്ടിക അട്ടിമറിയിൽ രാഹുൽ ഗാന്ധി പറഞ്ഞ പലകാര്യങ്ങളും തൃശൂരിൽ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി വി.എസ് സുനിൽ കുമാർ. 

Advertisment

കൃത്യമായ തെളിവുകളോട് കൂടിയാണ് രാഹുൽ കാര്യങ്ങൾ വിശദീകരിച്ചതെന്നും തൃശൂരിലെ വോട്ട് ചേർക്കലിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമായിരുന്നുവെന്നും സുനിൽകുമാർ പറഞ്ഞു.


രാഹുൽ പറഞ്ഞത് ഗുരുതര കാര്യങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം. കമ്മീഷൻ സർക്കാർ ഡിപ്പാർട്മെന്റ് പോലെ പ്രവർത്തിക്കുന്നു. തൃശൂരിലെ വോട്ട് ചേർക്കൽ ലഘൂകരിച്ചു. 


ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അവസാനിപ്പിച്ച് പേപ്പർ ബാലറ്റിലേക്ക് തിരിച്ചു പോകണം. രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ സുപ്രിംകോടതി ഇടപെടണമെന്നും വി.എസ് സുനിൽ കുമാർ വ്യക്തമാക്കി.

രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ ഗുരുതര ക്രമക്കേടുകൾ നടക്കുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് ഒത്തുകളിച്ചുവെന്നുമായിരുന്നു രാഹുൽ ഗാന്ധി തെളിവുകൾ നിരത്തി ചൂണ്ടിക്കാട്ടിയത്. 

Advertisment