തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വ്യാപകമായി വോട്ട് ചേർക്കൽ നടത്തിയിട്ടുണ്ട്. ദേശീയതലത്തില്‍ പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിയ സംവിധാനം കേരളത്തില്‍ തൃശൂരിലാണ് ബിജെപി നടപ്പിലാക്കിയത്. മുഴുവന്‍ വിവരങ്ങളും പുറത്ത് കൊണ്ടുവരും : വി.ഡി.സതീശൻ

പുതിയ വോട്ടര്‍പട്ടിക പുറത്തുവന്നാല്‍ യുഡിഎഫ് പ്രത്യേക പരിശോധന നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതിനായി ഒരു പരിശോധനാവാരം തന്നെ നടത്തും. 

New Update
v d satheesan neeee.jpg

തൃശൂര്‍: തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വ്യാപകമായി വോട്ട് ചേർക്കൽ നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

Advertisment

'വ്യാപകമായി പ്ലാന്‍ ചെയ്ത് തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയതലത്തില്‍ പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിയ സംവിധാനം കേരളത്തില്‍ തൃശൂരിലാണ് ബിജെപി നടപ്പിലാക്കിയത്.


അതിന്റെ മുഴുവന്‍ വിവരങ്ങളും പുറത്ത് കൊണ്ടുവരും. കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന് വേണ്ട പരിശോധനകളുടെ ഭാഗമാണ്. 


ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ തന്നെ അതിനെ ചൂണ്ടിക്കാണിക്കുന്ന സംഭവങ്ങളാണ്. തൃശൂരിലും വ്യാപകമായി ഇത് നടത്തിയിട്ടുണ്ട്.

പുതിയ വോട്ടര്‍പട്ടിക പുറത്തുവന്നാല്‍ യുഡിഎഫ് പ്രത്യേക പരിശോധന നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതിനായി ഒരു പരിശോധനാവാരം തന്നെ നടത്തും. 


മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണം. 


രാഹുൽ​ഗാന്ധി വലിയ പോരാട്ടത്തിലാണ്, അറസ്റ്റ് കൊണ്ടും ഭീഷണികൊണ്ടും അതിനെ തടുത്തു നിർത്താനാവില്ല. ഇന്ന് കാണിച്ച അറസ്റ്റുകൊണ്ടൊന്നും തടുത്തു നിര്‍ത്താനായി കഴിയില്ല. ലോകചരിത്രത്തിൽ​ അടയാളപ്പെടുത്തു,' വി.ഡി സതീശന്‍ പറഞ്ഞു.

Advertisment