ഇത്രയും മറിമായം വേറെ എവിടെയും കണ്ടിട്ടില്ല, സുരേഷ് ഗോപിക്ക് നാണമില്ലേ; മന്ത്രി വി. ശിവൻകുട്ടി

തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു

New Update
v sivankutty images(118)

തൃശൂർ: സുരേഷ് ഗോപിയുടെ ഡ്രൈവർക്ക് വ്യാജവോട്ടെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി.

Advertisment

ഇത്രയും മറിമായം വേറെ എവിടെയും കണ്ടിട്ടില്ല. സുരേഷ് ഗോപിക്ക് നാണമില്ലേ എന്നും മന്ത്രി ചോദിച്ചു.

തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. മാന്യത ഉണ്ടെങ്കിൽ സുരേഷ് ഗോപി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണം.

 തിരുവനന്തപുരം കോർപ്പറേഷനിലും സുരേഷ് ഗോപി മോഡൽ ഉണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു.

രാജ്യത്തെ ജനാധിപത്യ പ്രക്രിയ തന്നെ അട്ടിമറിക്കുന്ന സ്ഥിതിയാണുള്ളത്.

 തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്ര ഭരണാധികാരികളുടെ വാലാക്കി മാറ്റിക്കൊണ്ട് അധികാരത്തിൽ വരുന്ന സ്ഥിതിയാണുള്ളതെന്നും ശിവൻകുട്ടി പറഞ്ഞു

Advertisment