/sathyam/media/media_files/2025/08/12/images-1280-x-960-px12-2025-08-12-22-12-19.jpg)
തൃശൂര്‍: തൃശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ചില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ബിജെപി ഓഫീസില്‍നിന്ന് ആദ്യം പഴയനടക്കാവിലേക്കും അവിടെനിന്ന് തൃശൂര്‍ സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷനു മുന്നില്‍ പ്രതിഷേധം അവസാനിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
ഇതനുസരിച്ച് നിശ്ചയിച്ച സ്ഥലങ്ങളിൽ പൊലീസിനെ വിന്യാസിച്ചിരുന്നു.
എന്നാൽ അപ്രതീക്ഷിതമായി ബിജെപി പ്രവര്‍ത്തകര്‍ പഴയനടക്കാവില്‍നിന്ന് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തുകയായിരുന്നു. ഇതോടെ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ഓഫീസിലേക്കെത്തി.
അഴീക്കോടന്‍ സ്മാരകമായ ജില്ലാ സിപിഎം ഓഫീസിനു മുന്നില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
പിന്നീട് കല്ലേറിലേക്കും ലാത്തിച്ചാര്‍ജിലേക്കും പ്രതിഷേധം വഴിവെച്ചു. കല്ലേറില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
നേരത്തെ സിപിഎം പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പൊലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും ബാരിക്കേട് തള്ളിയിടാനുള്ള ശ്രമങ്ങള്‍ നടത്തി.
ഓഫീസിന്റെ ബോര്‍ഡില്‍ പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാലയുടെയും ചെയ്തു. സംഭവത്തില്‍ വിപിന്‍ എന്ന പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും നേതാക്കള്‍ ഇടപെട്ടതിന തുടര്‍ന്ന് വിട്ടയച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us