വോട്ടർ പട്ടിക ക്രമക്കേട് വിവാദം. സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരിഓയിൽ ഒഴിച്ചയാൾ പിടിയിൽ

അതിനിടെ, തൃശൂരിൽ സിപിഎം, ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് ഇരു കൂട്ടർക്കുമെതിരെ കേസെടുത്തു.

New Update
images (1280 x 960 px)(18)

 തൃശ്ശൂർ: വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ തൃശ്ശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരിഓയിൽ ഒഴിച്ചയാൾ പിടിയിൽ. 

Advertisment

ചേറൂർ സ്വദേശിയായ സിപിഎം പ്രവർത്തകൻ വിപിൻ വിൽസൻ ആണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകി വിട്ടയച്ചു. വിപിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ നിന്ന് സിപിഎം മോചിപ്പിച്ചിരുന്നു. 

ഇന്നലെ തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. 

അതിനിടെ, തൃശൂരിൽ സിപിഎം, ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് ഇരു കൂട്ടർക്കുമെതിരെ കേസെടുത്തു. അൻപതോളം പ്രവർത്തകർക്ക് എതിരെയാണ് കേസെടുത്തത്. കല്ലേറിൽ അഞ്ച് ബിജെപി പ്രവർത്തകർക്കും മൂന്ന് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

Advertisment