തൃശൂർ വോട്ട് കൊള്ള. വിവാദങ്ങൾക്കിടെ സുരേഷ് ഗോപി തൃശൂരിൽ. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പരിക്കേറ്റ ബിജെപി പ്രവർത്തകരെ സന്ദർശിച്ച സുരേഷ് ഗോപി

തൃശൂർ റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത് മുതൽ സമ്പൂർണ മൗനത്തിലാണ് സുരേഷ് ഗോപി.

New Update
images (1280 x 960 px)(24)

തൃശൂർ: വോട്ടുകൊള്ളയെ കുറിച്ച വിവാദങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ്ഗോപി തൃശൂരിൽ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല. സുരേഷ് ഗോപി തൃശൂരിലെത്തുന്നത് ദിവസങ്ങൾക്ക് ശേഷം. 

Advertisment

സിപിഎമ്മുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരെ കണ്ടു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫിസ് മാർച്ചിലും പങ്കെടുക്കും.

തൃശൂർ റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത് മുതൽ സമ്പൂർണ മൗനത്തിലാണ് സുരേഷ് ഗോപി. പരിക്കേറ്റ പ്രവർത്തകരെ കാണാൻ ആശുപത്രിയിലും തുടർന്ന് ഓഫീസിലും മാധ്യമങ്ങൾ പിന്തുടർന്നെങ്കിലും ഒരു പ്രതികരണവും നടത്താൻ സുരേഷ് ഗോപി തയ്യാറായില്ല. 

തൃശൂർ വോട്ട് കൊള്ള, സഹോദരന്റെ ഇരട്ട വോട്ട്, കന്യാസ്ത്രീകളുടെ അറസ്റ്റ് എന്നിങ്ങനെ ഒരുപാട് വിഷയങ്ങളിൽ സുരേഷ് ഗോപിയുടെ പ്രതികരണത്തിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാണ് ഒരു വിഷയത്തിലും മറുപടി പറയാൻ സുരേഷ് ഗോപി ശ്രമിച്ചില്ല.

തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ സുരേഷ് ഗോപിയെ ബിജെപി പ്രവർത്തകർ സ്വീകരിച്ചു. ധീരതയോടെ നയിച്ചോളുവെന്നത് ഉൾപ്പെടെയുള്ള മുദ്രവാക്യങ്ങളാണ് അണികൾ വിളിച്ചത്. എംപി ഓഫീസിൽ തുടരുന്ന സുരേഷ് ഗോപി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫിസ് മാർച്ചിലും ഇന്ന് പങ്കെടുക്കും. 

Advertisment