വെള്ളാങ്ങല്ലൂര്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എ മുഹമ്മദ്‌ കായംകുളം നിര്യാതനായി

New Update
obit ka muhammad

വെള്ളാങ്ങല്ലൂര്‍: കരൂപ്പടന്ന പുതിയ റോഡ് പരേതനായ കായംകുളം അബ്ദുൽ ഖാദര്‍ (റിട്ട. പോലീസ് ഓഫീസർ) മകന്‍ കെ. എ മുഹമ്മദ് - 81 നിര്യാതനായി. കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പള്ളിനടയിലെ വെള്ളാങ്ങല്ലൂർ മഹല്ല് കബർസ്ഥാനിൽ. ഭാര്യ: ജമീല.

Advertisment

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്‍റ്, വെള്ളാങ്ങല്ലൂർ മഹല്ല് ജമാഅത് കമ്മിറ്റി മുൻ ചെയർമാൻ, പ്രസിഡന്റ്‌, സെക്രട്ടറി, മൻസിലുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപകൻ, എംഇഎസ് മുകുന്ദപുരം താലൂക്ക് പ്രസിഡന്റ്‌, അസ്മാബി കോളേജ് മാനേജിങ് കമ്മിറ്റി അംഗം, കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് 

കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്ട്രാര്‍ ആയി ഔദ്യോഗിക സേവനം അനുഷ്ഠിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. കുറച്ചു നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.

കരൂപ്പടന്ന സ്ക്കൂൾ മൈതാനം ഒരുക്കാനും ആനാട്ടിൽ പവർസ്റ്റേഷൻറോഡ് വെട്ടാനും വെള്ളാങ്കല്ലൂർ ബ്ലോക്ക് ഓഫീസ്നിർമ്മാണത്തിൻ്റെ ഭാഗമായ തറയിൽ മണ്ണ് നിറക്കാനും വിദ്യാർത്ഥികളുടെ സേവനങ്ങൾ ഉപയോഗിച്ചിരുന്നപ്പോൾ അവരിൽ മുൻപന്തിയിൽ നിൽക്കുകയും സാമൂഹിക സാംസ്ക്കാരിക സംഘടന രൂപീകരിക്കുകയും ഫുട്ബോൾ കളിയും കളികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

1990 കളിൽ കരൂപ്പടന്നയിൽ ആദ്യമായി നടന്ന അഖില കേരള ഫുട്ബോൾ മേളയുടെ മുഖ്യ സംഘാടകനുമായിരുന്നു. ന്യൂഹീറോസ് കരൂപ്പടന്നയുടെ എല്ലാപ്രവർത്തനങ്ങൾക്കും ഉപദേശ നിർദ്ദേശങ്ങൾ നൽകി പോരുന്ന വ്യക്തിത്വമായിരുന്നു.

Advertisment