/sathyam/media/media_files/2025/08/13/photos2-2025-08-13-19-09-19.jpg)
തൃശൂർ: പൊലീസ് അധികാരികളിൽ 60 ശതമാനവും ബിജെപി അനുഭാവികളും നരേന്ദ്ര മോദിയുടെ ഫാൻസുമാണെന്ന് ശോഭ സുരേന്ദ്രൻ.
'വീട്ടിൽ നിന്നിറങ്ങുമ്പോൾ ഫോൺ വന്നു. പനിയുണ്ടെങ്കിൽ, ചെവിക്ക് കേടുണ്ടെങ്കിൽ മുന്നിലേക്ക് വരണ്ട ഇവിടെ ബിജെപിയെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിളിച്ചു പറയാൻ നല്ല ഒന്നാം തരം മോദി ഫാൻ ആയ പൊലീസുകാർ ഇവിടെയുണ്ട്' -ശോഭ സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയനെ കാണുമ്പോൾ അരിവാള് പോലെ നട്ടെല്ല് വളയുന്ന പൊലീസുകാരെക്കൊണ്ട് ഞങ്ങൾ സല്യൂട്ട് അടിപ്പിക്കുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
വോട്ട് ചോർച്ച സംബന്ധിച്ച വിവാദങ്ങളിൽ സുരേഷ് ഗോപി മൗനം പാലിക്കുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.
സുരേഷ് ഗോപിയ്ക്ക് തങ്ങളുടെ അത്ര തൊലിക്കട്ടിയില്ലാത്തതിനാലാണ് പ്രതികരിക്കാത്തതെന്നാണ് ശോഭ പറഞ്ഞത്.
ഞങ്ങളുടെയത്ര തൊലിക്കട്ടി സുരേഷ് ഗോപിയ്ക്ക് ആയിട്ടില്ല. ഞങ്ങളൊക്കെ ഈ ഗ്രൗണ്ടിൽ കിടന്ന് കുറെയേറെ നാളുകളായി കളിക്കുകയാണ്.
അതുകൊണ്ട്, ഞങ്ങൾക്ക് കുറച്ചും കൂടി തൊലിക്കട്ടിയുമുണ്ട്. കുറെക്കൂടി കാര്യങ്ങളും ഞങ്ങൾക്ക് പറയാൻ സാധിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.