New Update
/sathyam/media/media_files/8VnhUPoJPK1E9Pjlfd4p.jpg)
തൃശൂർ: പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴയെ തുടർന്ന് പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിരുന്നു.
Advertisment
ജലനിരപ്പ് നിയന്ത്രിക്കുന്നതിനായാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. നിലവിൽ ഒരിഞ്ചാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്.
നാളെ രാവിലെ എട്ട് മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തി അഞ്ച് ഇഞ്ചാക്കുമെന്ന് പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.