/sathyam/media/media_files/2025/08/17/images-1280-x-960-px96-2025-08-17-09-47-51.jpg)
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയും കുടുംബവും തൃശൂരിൽ വോട്ടർ പട്ടികയിൽ നിയമവിരുദ്ധമായി പേർ ചേർത്തതിൽ നടപടി ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ പൊലീസ് നടപടി തുടങ്ങി.
പരാതിയിൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ നാളെ വൈകീട്ട് തൃശൂർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിനു നോട്ടീസ് നൽകി.
തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ​ഗോപി തൃശൂർ മുക്കാട്ടുകരയിലെ 115ാം നമ്പർ ബൂത്തിൽ അദ്ദേഹം ഉൾപ്പെടെ 11 പേരെ വോട്ടർമാരായി ചേർത്തുവെന്നാണ് പരാതി.
വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ച് നിയമവിരുദ്ധ മാർ​ഗത്തിലൂടെയാണ് ഇത്തരത്തിൽ പേര് ചേർത്തത് എന്നു പരാതിയിൽ പറയുന്നു.
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയും കുടുംബവും തൃശൂരിൽ വോട്ടർ പട്ടികയിൽ നിയമവിരുദ്ധമായി പേർ ചേർത്തതിൽ നടപടി ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ പൊലീസ് നടപടി തുടങ്ങി
പരാതിയിൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ നാളെ വൈകീട്ട് തൃശൂർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിനു നോട്ടീസ് നൽകി.
തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ​ഗോപി തൃശൂർ മുക്കാട്ടുകരയിലെ 115ാം നമ്പർ ബൂത്തിൽ അദ്ദേഹം ഉൾപ്പെടെ 11 പേരെ വോട്ടർമാരായി ചേർത്തുവെന്നാണ് പരാതി. വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ച് നിയമവിരുദ്ധ മാർ​ഗത്തിലൂടെയാണ് ഇത്തരത്തിൽ പേര് ചേർത്തത് എന്നു പരാതിയിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us