വ്യാജരേഖ ചമച്ച് സുരേഷ് ഗോപി വോട്ട് ചേർത്തെന്ന പരാതി. ടി.എൻ. പ്രതാപന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തൃശ്ശൂരിൽ സ്ഥിരതാമസക്കാരൻ അല്ലാതിരുന്നിട്ടും സുരേഷ് ഗോപിയും മറ്റ് 11 പേരും നിയമവിരുദ്ധമായി വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്നാണ് ടി.എൻ. പ്രതാപൻ പരാതിയിൽ ആരോപിച്ചിട്ടുള്ളത്

New Update
1001180238

തൃശുർ: വ്യാജ രേഖകൾ ചമച്ച് വോട്ട് ചേർത്തുവെന്നാരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ കേസിൽ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ മൊഴി രേഖപ്പെടുത്തും. 

Advertisment

ഇന്ന് വൈകുന്നേരം നാല് മണിക്ക് തൃശ്ശൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ (എ.സി.പി.) മുന്നിൽ ഹാജരാകാനാണ് അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്.

തൃശ്ശൂരിൽ സ്ഥിരതാമസക്കാരൻ അല്ലാതിരുന്നിട്ടും സുരേഷ് ഗോപിയും മറ്റ് 11 പേരും നിയമവിരുദ്ധമായി വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്നാണ് ടി.എൻ. പ്രതാപൻ പരാതിയിൽ ആരോപിച്ചിട്ടുള്ളത്.

 ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

 തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സുരേഷ് ഗോപിക്കും മറ്റുള്ളവർക്കുമെതിരെ കേസെടുക്കണമെന്നാണ് പ്രതാപന്റെ ആവശ്യം.

Advertisment