/sathyam/media/media_files/2025/08/18/images-1280-x-960-px114-2025-08-18-16-55-23.jpg)
തൃശൂർ: തൃശൂർ വോട്ടുകൊള്ളയിൽ മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ.
കൃഷ്ണ തേജക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉണ്ടെങ്കിൽ നിയമവഴി തേടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തകുറിപ്പിൽ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കറുടെ ഓഫീസിൽ നിന്നാണ് വിഷയത്തിൽ വിശദീകരണം വന്നിരിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങളാണ് അന്ന് കലക്ടറായ കൃഷ്ണ തേജക്കെതിരെ ഉയർന്ന് വന്നത്. വോട്ട് അട്ടിമറിയുടെ ബന്ധപ്പെട്ട് പരാതികൾ അന്ന് തന്നെ നൽകിയതാണ്.
ഇതിൽ എന്തെങ്കിലും ഇടപെടൽ നടത്താനോ പരാതിയോട് അനുകൂല സമീപനമെടുക്കാനോ കളക്ടർ തയ്യാറായില്ല എന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാർ ഉൾപ്പെടെയുള്ളവർ അന്ന് തന്നെ ഉന്നയിച്ചിരുന്നു.
ചില മാധ്യമങ്ങളിൽ അടുത്തിടെ ചില ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും ഈ അവകാശവാദങ്ങൾ വസ്തുതാപരമായി ശരിയല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.