/sathyam/media/media_files/2025/08/21/rahul-mankootathil-b-gopalakrishnan-2025-08-21-18-11-48.jpg)
തൃശൂര്‍: ഗുരുതര ആരോപണങ്ങൾരക്ക് വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ സ്ഥാനമാണ് രാജിവയ്‌ക്കേണ്ടതെന്ന് ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍.
ജനപ്രതിനിധിയെന്ന നിലയില്‍; സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന, സ്ത്രീകളുടെ പരാതികളിൽ ഉന്നയിച്ചിട്ടുള്ള രാഹുല്‍ എംഎല്‍എ പദം രാജിവയ്ക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കരുണാകരന്റെ ഭാര്യയുടെ ചാരിത്ര്യം ചോദ്യംചെയ്ത ആളാണ് ഈ രാഹുല്‍ മാങ്കുട്ടത്തില്‍. എംഎല്‍എയായി ഒരു വര്‍ഷം തികയ്ക്കാനായിട്ടില്ല. ഇത് കല്യാണി കുട്ടി അമ്മയുടെ ശാപമാണ്. സ്ത്രീകളുടെ കൈകൊണ്ട് തന്നെ അയാള്‍ ഇല്ലാതാകുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സ്‌നേഹത്തിന്റെ കടയിലെ വാങ്ങലും വില്‍പനയും എന്താണെന്ന് ജനങ്ങള്‍ അറിഞ്ഞെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഒളിപ്പിച്ചുവച്ചതിന് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിണറായി സര്‍ക്കാര്‍ എഫ്‌ഐആര്‍ ഇടണം.
രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാണോയെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. സതീശനുമായി ഒത്തുകളിച്ച് കേസ് ഒഴിവാക്കുമോയെന്ന് ബിജെപി സംശയിക്കുന്നതായും ഗോപാലകൃഷ്ണന്‍ പറഞ്ഞു.