/sathyam/media/media_files/2025/08/22/images-1280-x-960-px3-2025-08-22-20-57-14.png)
തൃശൂര്‍ : യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ പ്രതിയെ തിരികെ നാട്ടിലേക്ക് വരുന്നതിനിടെ പൊലിസിന്റെ പിടിയിൽ. തൃശൂർ വടക്കേക്കാട് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എടക്കഴിയൂർ വട്ടംപറമ്പിൽ ഇമ്രാജ് (37) നെയാണ് വടക്കേകാട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം കെ രമേഷും സംഘവും കോഴിക്കോട് എയർപോർട്ടിൽ നിന്നു അറസ്‌റ്റ് ചെയ്‌തത്.
ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഇമ്രാജ് 30 കാരിയായ യുവതിയെ കഴിഞ്ഞ വർഷം ജൂലൈ മുതൽ നിരന്തരം ശല്യപ്പെടുത്തുകയും ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
സെപ്റ്റംബറിൽ യുവതി പരാതി നൽകിയെങ്കിലും ഇയാൾ ഗൾഫിലേക്ക് കടന്നു. ഇതേ തുടർന്ന് പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
എയര്‍ പോര്‍ട്ടുകളിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.ഇതിനിടെ ബുധനാഴ്ച പുലർച്ചെ ഇമ്രാജ് വിമാനം ഇറങ്ങിയപ്പോൾ പിടികൂടുകയായിരുന്നു.