/sathyam/media/media_files/2025/08/25/images-1280-x-960-px289-2025-08-25-18-00-21.jpg)
തൃശൂര്‍: തൃശൂരില്‍ കെട്ടിടത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. മൂന്നു മണിക്കൂറു നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥർ ഇയാളെ കീഴടക്കി.
വെളിയന്നൂര്‍ ആശാരിക്കുന്നിലെ വീട്ടിനുമുകളിലായിരുന്നു യുവാവ് കയറിപ്പറ്റിയത്.
പട്ടാമ്പി സ്വദേശിയായ യുവാവ് നാല് ദിവസം മുമ്പാണ് വീടുവിട്ടിറങ്ങിയത്. മാനസികാസ്വസ്ഥമുള്ള ആളാണ് യുവാവ് എന്നാണ് പ്രാഥമിക വിവരം.
ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആളുകള്‍ താമസിക്കുന്ന ഇടമായതിനാല്‍ ഇയാള്‍ ആക്രമണം നടത്തുമോ എന്നും ആശങ്കയുണ്ടായിരുന്നു.
അസഭ്യവര്‍ഷം നടത്തുകയും ഇഷ്ടികയും ഓട്ടിന്‍കഷണങ്ങളും ഇയാള്‍ വലിച്ചെറിഞ്ഞു.
ഏറെ പണിപ്പെട്ടാണ് ഫയര്‍റെസ്‌ക്യൂസംഘം ഇയാള്‍ നില്‍ക്കുന്നിടത്തേക്ക് എത്തിയത്. മുകളില്‍ നിന്ന് ആദ്യം വലയെറിഞ്ഞെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.
പിന്നീട് താഴെനിന്നും വശങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ കയറിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. യുവാവിന്റെ ശ്രദ്ധതിരിച്ച് ഉച്ചയ്ക്ക് രണ്ടേകാലോടെ യുവാവിനെ ഫയര്‍ഫോഴ്സ് പിടികൂടി താഴെയിറക്കിയത്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.