ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തി. പൊലീസിനെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ല. കുറിപ്പെഴുതി വെച്ച് തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു

യുവാവിനെ ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. നാട്ടുകാർ മൃതദേഹവുമായി റോഡ് ഉപരേധിച്ചു.

New Update
dead body reall.jpg

തൃശൂർ: പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് കുറിപ്പെഴുതി വെച്ച് തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു. അഞ്ഞൂർ സ്വദേശിയായ മനീഷ് ആണ് ആത്മഹത്യ ചെയ്തത്. 

Advertisment

യുവാവിനെ ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. നാട്ടുകാർ മൃതദേഹവുമായി റോഡ് ഉപരേധിച്ചു.


സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും നീതി കിട്ടിയില്ലെന്നാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. 


ബന്ധുവിന് വേണ്ടി എടുത്തു നൽകിയ പണത്തിന് വേണ്ടി മനീഷിനെ പൂട്ടിയിടുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. അഞ്ഞൂർ കുന്നിനടുത്തെ ക്വാറിയിൽ ആണ് മൃതദേഹം കണ്ടത്. 

Advertisment