/sathyam/media/media_files/4yiJXvUUYQjrekCzkQko.webp)
തൃശ്ശൂര്‍: തൃശ്ശൂര്‍ പട്ടിക്കാടിൽ മര്‍ദനത്തെ തുടർന്ന് പരുക്കേറ്റ യുവാവ് മരിച്ചു. പട്ടിക്കാട് സ്വദേശി പ്രമോദാണ് (42) കൊല്ലപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് മദ്യപിച്ച് അബോധാവസ്ഥയില്‍ ആളൊഴിഞ്ഞ വീട്ടില്‍ കിടക്കുമ്പോഴായിരുന്നു യുവാവിനു മര്‍ദനം ഏൽക്കേണ്ടിവന്നത്.
സംഘം ചേര്‍ന്ന് എത്തിയ ആളുകള്‍ പ്രമോദിനെ മര്‍ദിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് സമീപവാസികളായ ആളുകളാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ പ്രമോദിനെ കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ഇയാള്‍ മരിച്ചു.
തന്റെ സുഹൃത്തുക്കളുടെ കൈയില്‍ നിന്ന് പ്രമോദ് ഒരു ഓട്ടോറിക്ഷ വാങ്ങിയിരുന്നു. ഇതേചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തില്‍ പീച്ചി പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.