തൃശൂരില്‍ ഓണാഘോഷങ്ങള്‍ ലക്ഷ്യമാക്കി വന്‍ ലഹരിക്കടത്ത്. പ്രതി കസ്റ്റഡിയിൽ. ഇയാളിൽ നിന്നും ഒരു കോടി രൂപയോളം വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി

ഹരി ഇടപാടുകാരെ കുറിച്ചും അന്വേഷണം നടന്നു വരികയാണ്.

New Update
photos(115)

തൃശൂര്‍: തൃശൂരില്‍ ഓണാഘോഷങ്ങള്‍ ലക്ഷ്യമാക്കി വന്‍ ലഹരിക്കടത്ത്. ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിയ എരുമപ്പെട്ടി ദേശമംഗലം സ്വദേശി മുഹമ്മദ് (28) ആണ് പിടിയിലായത്. 

Advertisment

തൃശൂര്‍ ഡാന്‍സാഫ് ടീമും തൃശൂര്‍ സിറ്റി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.


തുടര്‍ന്ന് നടത്തിയ പരിശോധയില്‍ ഇയാളില്‍ നിന്ന് ഒരു കോടി രൂപയോളം വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടുകയായിരുന്നു. ബംഗളൂരുവില്‍ നിന്നാണ് ലഹരി എത്തിയ്ക്കുന്നത്. 


ഇയാളുടെ മൊബൈല്‍ ഫോണും പരിശോധിച്ചു വരികയാണ്. ലഹരി ഇടപാടുകാരെ കുറിച്ചും അന്വേഷണം നടന്നു വരികയാണ്.

Advertisment