ഓണക്കളി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ കളിയാക്കി. അന്വേഷിക്കാനെത്തിയ അമ്മയെ ആക്രമിച്ചു. പ്രതി പൊലീസിന്റെ പിടിയിൽ

ഓണപ്പരിപാടി പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കെ കുട്ടിയെ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും അറിഞ്ഞെത്തിയ അമ്മയെയും കൂടെ ഉണ്ടായിരുന്നവരെയും ഇയാൾ കസേര കൊണ്ടും മറ്റും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

New Update
police jeep kerala 567

തൃശൂർ: ഓണക്കളി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് അന്വേഷിക്കാനെത്തിയ അമ്മയെയും കുട്ടിയെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. 

Advertisment

കയ്പമംഗലം ഐഎച്ച്ഡിപി കോളനി സ്വദേശി കണക്കശ്ശേരി വീട്ടിൽ സോജിത്ത്(23)നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. 