ബി.ജെ.പിയുടെ അടിവേരിളക്കി അതിരൂപത. കന്യാസ്ത്രീകളുടെ അറസ്റ്റിൽ കടുത്ത പ്രതിഷേധവുമായി തൃശ്ശൂർ അതിരൂപതയുടെ റാലി. കോർപ്പറേഷന് മുന്നിലേക്ക് നടക്കുന്ന റാലിയിൽ വിശ്വാസികളുടെ വൻ പങ്കാളിത്തം. ജാഥയ്ക്ക് നേതൃത്വം നൽകി സി.ബി.സി.ഐ അദ്ധ്യക്ഷൻ മാർ ആഡ്രൂസ് താഴത്ത്. കന്യാസ്ത്രീകളുടെ ജാമ്യം നിഷേധിച്ച് കോടതി. കടുത്ത അതൃപ്തിയിൽ സി.ബി.സി.ഐ

മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ്രപതിഷേധിച്ച് തൃശ്ശൂർ അതിരൂപതയുടെ കൂറ്റൻ പ്രതിഷേധ റാലി

New Update
kanyasthree arrest

തൃശ്ശൂർ : മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ്രപതിഷേധിച്ച് തൃശ്ശൂർ അതിരൂപതയുടെ കൂറ്റൻ പ്രതിഷേധ റാലി. കോർപ്പറേഷൻ പരിസരത്തേക്കാണ് ്രപതിഷേധ റാലി നടന്നത്. സി.ബി.സി.ഐ അദ്ധ്യക്ഷനും തൃശ്ശൂർ അതിരൂപതാധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്താണ് റാലിക്ക് നേതൃത്വം നൽകുന്നത്. ബി.ജെ.പി ഭരിക്കുന്ന ഛത്തീഗഡിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിൽ പെടുത്തിയാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. റാലിയിൽ കന്യാസ്ത്രീകളടക്കമുള്ള വിശ്വാസികളുടെ വൻ പങ്കളിത്തമാണുള്ളത്.

Advertisment

സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും കന്യാസ്ത്രീകൾ അഴിക്കുള്ളിലാണ്. റെയിൽവേ സ്‌റ്റേഷനിൽ സംഘപരിവാർ സംഘടനയായ ബജ്‌റംഗദളിന്റെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരായ ശേഷമാണ് അന്യായമായി കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കന്യസ്‌ര്തീകൾക്കും ഒപ്പമുണ്ടായിരുന്ന രണ്ട് യുവതികൾക്കും ഒപ്പമെത്തിയ യുവാവിന് പ്ലാറ്റ്‌ഫോം ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടി അവരെ തടഞ്ഞ ടി.ടി.ഇ ബജ്‌റംഗ്ദൾ പ്രവർത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. പിന്നീടാണ് പൊലീസ് എത്തി ബജ്‌റംഗ്ദൾ പ്രവർത്തകരുടെ സമ്മർദ്ദത്തിന് വഴങ്ങി ഇവരെ നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തത്.

അന്യായമായി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌തെന്ന് കാട്ടി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക ഛത്തീസ്ഗഡ് സർക്കാരിന്റെ നടപടികൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് രംഗത്ത് വന്നിരുന്നു. മുഖപ്രസംഗത്തിൽ കേരളത്തിലെ ബി.ജെ.പിക്കും കണക്കിന് പ്രഹരമേറ്റു. ഉത്തരേന്ത്യയിൽ നിരന്തരമായി ക്രൈസ്തവ പീഡനം നടന്നിട്ടും അതിനെ അപലപിക്കാൻ തയ്യാറാകാത്ത സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിക്കുകയും അവർക്ക് താക്കീത് നൽകുകയും ചെയ്തിരുന്നു.

നിലവിൽ തൃശ്ശൂരിൽ നിന്നാണ് ബി.ജെ.പിക്ക് എം.പിയുള്ളത്. കഴിഞ്ഞ തവണ ക്രൈസ്തവ സഭകൾ അകമഴിഞ്ഞ് സഹായിച്ചാണ് സുരേഷ് ഗോപി ലോക്‌സഭാംഗമായത്. എന്നാൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം ഇതിൽ ഇടപെടാനോ പരിഹാരം കാണാനോ സുരേഷ് ഗോപി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല ലോക്‌സഭയിൽ പ്രതിഷേധമുന്നയിക്കാനും സഭയുടെ ദു:ഖത്തിനൊപ്പം നിൽക്കാനും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെന്ന നിലയിൽ അദ്ദേഹം തയ്യാറായില്ല. അതുകൊണ്ട് തന്നെ തൃശ്ശൂരിൽ നടക്കുന്ന പ്രതിഷേധത്തിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ടെന്നും കരുതപ്പെടുന്നു. ബി.ജെ.പിയോട് സി.ബി.സി.ഐ അദ്ധ്യക്ഷനെന്ന നിലയിൽ ആൻഡ്രൂസ് താഴത്ത് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും സഭയ്ക്കുള്ളിൽ വിമർശനമുയർന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹം തന്നെ റാലിക്ക് നേതൃത്വം നൽകുന്നത്. 

ഇതിനിടെ കന്യാസ്ത്രീകളുടെ ജാമ്യം കോടതി നിഷേധിച്ചിട്ടുണ്ട്. ഇതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) രംഗത്തുണ്ട്. ജാമ്യം നൽകാതെ കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ട് പോകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും കന്യാസ്ത്രീമാർ നിരപരാധികളാണെന്നും സി.ബി.സി.ഐയുടെ പ്രതികരണം.

Advertisment