തൃശൂരില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനം. ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. വിവാഹിതനായ പ്രതി പിടിയില്‍

പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടില്‍ നിജോ(32 വയസ്സ്) യെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി. അജയകുമാര്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗര്‍ഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കി. 

New Update
arrest11

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. 

Advertisment

പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടില്‍ നിജോ(32 വയസ്സ്) യെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി. അജയകുമാര്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗര്‍ഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കി. 

പ്രതി വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്. സംഭവത്തിനു ശേഷം എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയ സംഘത്തില്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ റമീസ്, വൈശാഖ്, ഇന്‍സ്‌പെക്ടര്‍ ജി.അജയകുമാര്‍, എ.എസ്.ഐ സാജന്‍ എന്നിവര്‍ ഉണ്ടായിരുന്നു. 

കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ അടുത്ത ദിവസം വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്എച്ച്ഒ അജയകുമാര്‍ അറിയിച്ചു.