തൃശൂരില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന പ്രതിയെ അറസ്റ്റ് ചെയ്തു

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന പ്രതിയെ അറസ്റ്റ് ചെയ്തു. നാട്ടിക കാമ്പ്രത്ത് അഖില്‍ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 14 ന് രാത്രി 11 മണിക്ക് നാട്ടിക പള്ളിക്ക് സമീപമാണ് കേസിനാസ്പദമായ സംഭവം.

New Update
police 2345

തൃശൂര്‍: ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന പ്രതിയെ അറസ്റ്റ് ചെയ്തു. നാട്ടിക കാമ്പ്രത്ത് അഖില്‍ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 14 ന് രാത്രി 11 മണിക്ക് നാട്ടിക പള്ളിക്ക് സമീപമാണ് കേസിനാസ്പദമായ സംഭവം.

Advertisment

എറിയാട് കരിപ്പാക്കുളം അംജിദിന്റെ ഓട്ടോയിലെത്തിയ അഖില്‍ പെട്ടെന്ന് പോകാന്‍ ശ്രമിക്കുകയായിരുന്നു. ഓട്ടോക്കൂലി ചോദിച്ചതോടെ അംജിദിനെ മുഖത്ത് കൈകൊണ്ടും കലിങ്കല്ല് കഷ്ണം കൊണ്ട് തലയുടെ ഇടത് വശത്തും ഇടിക്കുകയും പോക്കറ്റില്‍ നിന്നും 15000 രൂപ വില വരുന്ന മൊബൈല്‍ ഫോണും 200 രൂപയും തട്ടിപ്പറിച്ചെടുത്തു കൊണ്ടു പോകുകയുമായിരുന്നു. 



വലപ്പാട് പൊലീസ് കേസെടുത്ത അന്വേഷണം നടത്തുന്നതിനിടെ നാട്ടിക എ കെ ജി കോളനിക്ക് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. വലപ്പാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം കെ രമേഷ്, പ്രിന്‍സിപ്പല്‍ എസ് ഐ എബിന്‍, പ്രൊബേഷന്‍ എസ് ഐ ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Advertisment