ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
തൃശൂര്‍: ചില്ലറ നല്‍കാത്തതിനെ തുടര്‍ന്ന് ബസ് കണ്ടക്ടര്‍ 68കാരനെ ചവിട്ടിയതായി പരാതി. കരുവന്നൂര്‍ പുത്തന്‍തോട് വച്ച് തൃശ്ശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുകയായിരുന്ന ശാസ്ത എന്ന ബസിലാണ് സംഭവം നടന്നതെന്നാണ് പരാതി.
Advertisment
കരുവന്നൂര്‍ എട്ടുമന സ്വദേശിയായ മുറ്റിച്ചൂര്‍ വീട്ടില്‍ പവിത്രന്‍ എന്നയാളെ കണ്ടക്ടറായ ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷ് ചവിട്ടിയെന്നാണ് പരാതി.
പവിത്രന്‍ റോഡിലേക്ക് തലയടിച്ചുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us