സ്ഥാനാർത്ഥി നിർണയം. തൃശ്ശൂരിലെ സിപിഎമ്മിലും പൊട്ടിത്തെറി. കോട്ടപ്പുറത്തെ സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുമെന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം

പ്രാദേശികമായി പിന്തുണയില്ലാത്ത ആളെ സ്ഥാനാർത്ഥിയായി മേൽഘടകം കെട്ടി ഏൽപ്പിച്ചു

New Update
CPIM

  തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തില്‍ തൃശ്ശൂരിലെ സിപിഎമ്മിലും പൊട്ടിത്തെറി. കോട്ടപ്പുറത്തെ സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുമെന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം ജിതിൻ  പ്രതികരിച്ചു. 

Advertisment

പ്രാദേശികമായി പിന്തുണയില്ലാത്ത ആളെ സ്ഥാനാർത്ഥിയായി മേൽഘടകം കെട്ടി ഏൽപ്പിച്ചു. ഇതിനെതിരെ കത്ത് നൽകിയിട്ടും പരിഗണിച്ചില്ലെന്ന് ജിതിൻ പറയുന്നു. 

കോട്ടപ്പുറത്ത് സിപിഎം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ പി ഹരി സ്വീകാര്യനല്ല. പാർട്ടി പ്രഖ്യാപിക്കും മുമ്പ് സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായ ആളാണ് ഹരിയെന്നും ചക്കാ മുക്ക് ബ്രാഞ്ച് കമ്മിറ്റി അംഗമായ ജിതിൻ വിമര്‍ശിക്കുന്നു.

Advertisment