തൃശൂര്‍: തൃശൂരിലെ ഇറിഡിയം തട്ടിപ്പില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാപ്രാണം സ്വദേശി മനോജില്‍ നിന്ന് രണ്ട് തവണകളായി 31,000 രൂപ തട്ടിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
പെരിഞ്ഞനം സ്വദേശി ഹരി സ്വാമി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് 500 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് വിലയിരുത്തല്‍.