തൃശൂര്‍ മാളയില്‍ മിന്നല്‍ ചുഴലിക്കാറ്റ് അടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. മരങ്ങള്‍ വീണ് വ്യാപക നാശം

തൃശൂര്‍ മാളയില്‍ മിന്നല്‍ ചുഴലിക്കാറ്റ് അടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. മാള  പൊയ്യ പഞ്ചായത്തിലെ രണ്ടും മൂന്നും വാര്‍ഡുകളില്‍പ്പെട്ട പ്രദേശങ്ങളില്‍ ഇന്നലെയാണ് സംഭവം.

New Update
56788844

തൃശൂര്‍: തൃശൂര്‍ മാളയില്‍ മിന്നല്‍ ചുഴലിക്കാറ്റ് അടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. മാള  പൊയ്യ പഞ്ചായത്തിലെ രണ്ടും മൂന്നും വാര്‍ഡുകളില്‍പ്പെട്ട പ്രദേശങ്ങളില്‍ ഇന്നലെയാണ് സംഭവം.

Advertisment

 


മിന്നല്‍ ചുഴലി കാറ്റില്‍ 25 ഓളം കര്‍ഷകരുടെ 400ഓളം ജാതി മരങ്ങള്‍ വീണതിനെ തുടര്‍ന്ന് വ്യാപക കൃഷിനാശമുണ്ടായി. ഇന്ന് രാവിലെ കര്‍ഷകര്‍ പറമ്പിലെത്തിയപ്പോഴാണ് ജാതി മരങ്ങള്‍ വീണ വിവരം അറിയുന്നത്. 


അര മണിക്കൂറോളം കാറ്റ് നീണ്ടുനിന്നതായി നാട്ടുകാര്‍ പറഞ്ഞു. താണിക്കാട് മരം വീണതിനെ തുടര്‍ന്ന് ഒരു വീടിന്റെ കവാടം തകര്‍ന്നു. കാറ്റത്ത് മാള ജങ്ഷനില്‍ കടക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പാനല്‍ തകര്‍ന്ന് താഴേക്ക് വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Advertisment