'അക്കൗണ്ടില്‍ നൂറ് രൂപയില്‍ കൂടുതല്‍ ഇല്ല. ഇഡി അന്വേഷിച്ചിട്ട് ഒന്നും കിട്ടിയില്ല. പിന്നയല്ലേ?'

കഴിഞ്ഞ അന്‍പത് കൊല്ലത്തെ തന്റെ എല്ലാ അക്കൗണ്ടുകളും ബന്ധുക്കളുടെ അക്കൗണ്ടുകളും ഉള്‍പ്പടെ പരിശോധിച്ചു. എന്നിട്ടും ഇഡിക്ക് എന്റെ പേരില്‍ കുറ്റപത്രം നല്‍കാനായില്ല' കണ്ണന്‍ പറഞ്ഞു.

New Update
photos(295)

തൃശൂര്‍:തനിക്ക് കോടികളുടെ ആസ്തിയുണ്ടെന്ന ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ സംഭാഷണത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് എംകെ കണ്ണന്‍. 

Advertisment

 ഒരു ബാങ്കിലും തനിക്ക് അക്കൗണ്ടില്‍ നൂറ് രൂപയില്‍ കൂടുതല്‍ ഇല്ലെന്ന് കണ്ണന്‍ പറഞ്ഞു. ഇഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താനായിട്ടില്ല, അവര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണോ നിങ്ങള്‍ കാണുന്നതെന്നും എംകെ കണ്ണന്‍ ചോദിച്ചു. 


തനിക്കെതിരായ ആരോപണത്തെ ഗൗരവമായി കാണുന്നില്ലെന്ന് എംകെ കണ്ണന്‍ പറഞ്ഞു. ഇഡി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു നൂറ് രൂപയില്‍ കൂടുതല്‍ എനിക്ക് ഒരു ബാങ്കിലും ഇല്ല, ശരത് പറഞ്ഞത് താന്‍ പറഞ്ഞിട്ടില്ലെന്നാണ്. 


അഞ്ച് വര്‍ഷം മുന്‍പ് രാത്രി സംഭാഷണം നടത്തിയിട്ടുണ്ട്. ഇപ്പോ ഇത് പറയുന്നത് ആരാണ്?. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവനാണ് ശബ്ദരേഖ പുറത്തുവിട്ടത്. രാത്രി എന്തെല്ലാം സ്വപ്‌നങ്ങള്‍ ആളുകള്‍ കാണുന്നുണ്ട്. 

ഇഡി അന്വേഷിച്ചിട്ട് നയാപൈസ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ അന്‍പത് കൊല്ലത്തെ തന്റെ എല്ലാ അക്കൗണ്ടുകളും ബന്ധുക്കളുടെ അക്കൗണ്ടുകളും ഉള്‍പ്പടെ പരിശോധിച്ചു. എന്നിട്ടും ഇഡിക്ക് എന്റെ പേരില്‍ കുറ്റപത്രം നല്‍കാനായില്ല' കണ്ണന്‍ പറഞ്ഞു.

Advertisment