New Update
/sathyam/media/media_files/ooxBDfXdtEpp9kylR7Se.jpg)
തൃശൂർ: വടക്കാഞ്ചേരിയിൽ ട്രാൻസ്ഫോമറിലെ അറ്റപ്പണിക്കിടയിൽ വൈദ്യുതി ജീവനക്കാരന് ഷോക്കേറ്റു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി 39 വയസുള്ള പ്രസാദിനാണ് പരുക്കേറ്റത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
Advertisment
പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമാണത്തെ തുടർന്ന് ട്രാൻസ്‌ഫോർമറുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്.
ട്രാൻസ്ഫോർമറിൻ്റെ ഗ്രില്ലുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.
കൂടെയുണ്ടായിരുന്നവർ ലൈനിന് മുകളിൽ നിന്നിരുന്ന പ്രസാദിനെ കയർകെട്ടി താഴെയിറക്കി. പ്രസാദിനെ ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.