/sathyam/media/media_files/2025/12/22/through-stone-on-train-is-a-serious-crime-2025-12-22-20-03-16.jpg)
കോട്ടയം: ട്രെയിനു നേരെ കല്ലെറിയുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. പിന്നിൽ കുട്ടികൾ ഉൾപ്പടെയുള്ളവർ. ഇതോടെ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് റെയിൽവേ.
ട്രെയിനിന് നേരെ കല്ലെറിയുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. പ്രായം അതിന് ഒരു ഒഴിവുകഴിവല്ലെന്നു റെയിൽവേ പറയുന്നു. ഇത്തരം പ്രവൃത്തികൾ നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും സുരക്ഷിതമായ റെയിൽവേ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നു.
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള കുറ്റവാളികളെ കണ്ടെത്തി കേസെടുക്കുന്നതായിരിക്കും. മാതാപിതാക്കളും രക്ഷിതാക്കളും കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായിരിക്കുമെന്നാണ് റെയിൽവേയുടെ മുന്നറിയിപ്പ്.
റെയിൽവേ സുരക്ഷയിൽ വിട്ടുവീഴ്ച്ചകളില്ല. ജീവനുകൾ സംരക്ഷിക്കുക. റെയിൽവേയെ സംരക്ഷിക്കുക. സുരക്ഷിതമല്ലാത്ത പ്രവൃത്തികൾ കണ്ടാൽ 139 എന്ന നമ്പരിൽ വിളിച്ചു റിപ്പോർട്ട് ചെയ്യണമെന്നും റെയിൽവേ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us