കൊല്ലത്ത് ഇടിമിന്നലേറ്റ് കര്‍ഷകന് ദാരുണാന്ത്യം

New Update
SS

കൊല്ലം: അഞ്ചലിൽ ഇടിമിന്നലേറ്റ് കര്‍ഷകന് ദാരുണാന്ത്യം. തടിക്കാട് സ്വദേശി സഹദേവൻ (64 ) ആണ് മരിച്ചത്. ​പാടത്ത് കൃഷിപ്പണിയിൽ ഏർപ്പെടുന്നതിനിടെയാണ് മിന്നലേറ്റത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisment

അതേസമയം, കൊല്ലം പത്തനാപുരത്ത് മഴയ്ക്കാപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ കനത്ത നാശം. കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് നിന്ന പാഴ്മരം നിർത്തിയിട്ടിരുന്ന ബസിനും കാറിനും മുകളിൽ വീണ് കാറിൻ്റെ ചില്ലുകൾ തകർന്നു. 

സൂപ്രണ്ട് മിനിയുടെ കാറിൻ്റെ പിൻവശത്തെ ചില്ലുകളാണ് തകർന്നത്. ഫയർഫോഴ്സെത്തിയാണ് മരം മുറിച്ച് മാറ്റിയത്. കൂടാതെ ശക്തമായ കാറ്റിൽ നെടുംമ്പറമ്പിൽ വീടിൻ്റെ മേൽക്കൂര പറന്ന് പോയി പ്രധാനപാതയിൽ വീണത് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Advertisment