/sathyam/media/media_files/2026/01/21/thushar-vellapalli-2026-01-21-17-47-59.jpg)
കോട്ടയം: എസ്.എന്‍.ഡി.പി -എന്‍.എസ്.എസ് ഐക്യ ചര്‍ച്ചയ്ക്കു നിയോഗിച്ചിരിക്കുന്നത് എന്‍.ഡി.എ കണ്‍വീനര്‍കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ. ചര്‍ച്ചകളില്‍ രാഷ്ട്രീയം കടന്നു വരില്ലെന്നാണ് ഇരു വിഭാഗം നേതാക്കളും പറയുന്നത്. ഇന്നു ചേര്‍ന്ന എസ്.എന്‍.ഡി.പി നേതൃയോഗത്തില്‍ ഐക്യ നീക്കത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കു തീരുമാനമായിരുന്നു. സുകുമാരന്‍ നായരുമായുള്ള തുടര്‍ ചര്‍ച്ചക്കായി തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചര്‍ച്ച നടത്താനുള്ള തീയതി വൈകാതെ തീരുമാനിക്കും. തുഷാര്‍ പെരുന്നയില്‍ എത്തിയാകും ചര്‍ച്ച നടത്തുക.
/filters:format(webp)/sathyam/media/media_files/iHbJH03qK4R6vItJKEcT.jpg)
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രബല സമുദായ സംഘടനകളായ എസ്.എന്‍.ഡി.പിയോഗവും എന്‍.എസ്.എസും സമന്വയത്തിന്റെ പാതയിലേക്ക് എത്തുന്നതു കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമാവുമെന്നു വിലയിരുത്തല്‍. ആര്‍.ശങ്കറും മന്നത്ത് പത്മനാഭനും തമ്മിലുള്ള കൂട്ടുകെട്ടു കേരള രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. സമാനമാണു പുതിയ നീക്കമെന്നാണു രാഷ്ടീയ വിലയിരുത്തല്‍.
രണ്ടു സംഘടനകളും ഒരേമനസോടെ രംഗത്തിറങ്ങിയാല്‍ പ്രത്യാഘാതം എന്താവുമെന്ന ചങ്കിടിപ്പിലാണു മൂന്നു മുന്നണികള്‍ക്കുമുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ എല്‍.ഡി.എഫിനു സന്തോഷം പകരുന്നതാണ് ഐക്യ നീക്കം. ഇടതുകേന്ദ്രത്തിന്റെ പിന്തുണ ഈ നീക്കത്തിനുണ്ടെന്നാണു കോണ്‍ഗ്രസ് കരുതുന്നത്.
യോഗ നേതൃത്വത്തിന്റെ മനസ് എല്‍.ഡി.എഫിനൊപ്പമാണെന്ന് ഏറെക്കുറെ വ്യക്തമാണ്. രാഷ്ട്രീയകാര്യങ്ങളില്‍ സമദൂരമെന്നാണു ജി. സുകുമാരന്‍ നായര്‍ പറയുന്നത്. എന്‍.എസ്.എസിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ബലികഴിച്ചുള്ള ഒരു യോജിപ്പും ഉണ്ടാകില്ലെന്നും എന്നാല്‍ യോജിച്ചു പോകാവുന്ന വിഷയങ്ങളില്‍ ഒന്നിക്കാമെന്നുമായിരുന്നു സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.
/filters:format(webp)/sathyam/media/media_files/2026/01/18/sukumaran-nair-2026-01-18-16-52-06.jpg)
അതേസമയം, ഐക്യ നീക്കം എന്‍.ഡി.എയ്ക്കു ഗുണം ചെയ്യുമോ എന്ന ആശങ്ക എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെയുണ്ട്. ഇരു സംഘനകളിലും വലിയൊരു വിഭാഗം അംഗങ്ങള്‍ ബി.ജെ.പി അനുഭാവികളാണ്. ഇതോടൊപ്പം തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബി.ഡി.ജെ.എസും എന്‍.ഡി.എയ്ക്ക് ഒപ്പമാണ്. നിര്‍ണായക ഐക്യ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നതും തുഷാറാണെന്നതും പ്രത്യേകതയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us