തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് തീരദേശവാസികളെ ഓർത്ത് പിണറായി സർക്കാർ. വേലിയേറ്റ വെള്ളപ്പൊക്കം  ദുരന്ത നിവാരണത്തിൻ്റെ പരിധിയിലാക്കി. ഉൾനാടൻ മൽസ്യ തൊഴിലാളികൾക്കും കർഷകർക്കും ആശ്വാസം. പ്രകൃതി ദുരന്തബാധിതർക്ക് നൽകുന്നതിന് സമാനമായ സാമ്പത്തിക സഹായം അനുവദിക്കാം

New Update
tidle

തിരുവനന്തപുരം: വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിൻ്റെ പരിധിയിലാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

Advertisment

വേലിയേറ്റ വെള്ളപ്പോക്കത്തെ തുടർന്നുള്ള കെടുതികൾ ഒരു സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ജീവൻ, ഉപജീവനമാർഗ്ഗം, ജീവിതസാഹചര്യങ്ങൾ എന്നിവയ്ക്ക് നാശമുണ്ടാക്കുകയും ചെയ്താൽ അത്തരം പ്രകൃതി പ്രതിഭാസങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി കണക്കാക്കി ധനസഹായം നൽകാനുള്ള സുപ്രധാന ഉത്തരവ് ആണ് സർക്കാർ പുറപ്പെടുവിച്ചത്. 


സി.ആർ.സെഡ് വിജ്ഞാപനമനുസരിച്ച്, നിയമപരമായ തീരദേശ രേഖയാണ് ഹൈ ടൈഡ് ലൈൻ . ഈ ഹൈ ടൈഡ് ലൈനിന് അപ്പുറത്തേക്ക് വെള്ളം കയറുന്നത് സാധാരണ വേലിയേറ്റ പരിധിക്കപ്പുറമുള്ള അപകടകരമായ സമുദ്ര അധിനിവേശമായി കണക്കാക്കപ്പെടുന്നു.


ഉയർന്ന വേലിയേറ്റം കാരണം സമുദ്രനിരപ്പ് ഉയരുകയും പുഴകൾ, കായലുകൾ, തോടുകൾ എന്നിവ വഴി ജനവാസ മേഖലകളിലേക്ക് ഉപ്പുവെള്ളം കയറുകയും ചെയ്യുന്നു.

മത്സ്യത്തൊഴിലാളികൾ, തീരദേശ കർഷകർ, തീരദേശവാസികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ ജീവനെയും ഉപജീവനത്തെയും ബാധിക്കുന്ന ഗുരുതരമായ പ്രകൃതി പ്രതിഭാസമാണിത്.

chemmen-kett

ഈ ദുരന്തത്തിന് ഇരയാകുന്നവർക്കും, സംസ്ഥാന ദുരന്ത പ്രതികരണ നിധി  മാനദണ്ഡങ്ങൾ പ്രകാരവും  പ്രകൃതി ദുരന്തബാധിതർക്ക് നൽകുന്നതിന് സമാനവുമായ സാമ്പത്തിക സഹായം അനുവദിക്കാനാണ് സർക്കാർ ഉത്തരവ്. 

സമുദ്ര തീരത്ത് താമസിക്കുന്നവർക്കും  വേലിയേറ്റം മൂലം കെടുതികൾ അനുഭവിക്കേണ്ടി വരുന്ന കായൽ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യർക്കും ആശ്വാസമാകുന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടത്.

Advertisment