വ​യ​നാ​ട്ടി​ൽ വീ​ണ്ടും ക​ടു​വ ആ​ക്ര​മ​ണം; പുൽപ്പള്ളിയിൽ ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
1504424-tiger-1

വയനാട്: പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുൽപ്പള്ളി ആച്ചനഹള്ളി നായ്ക്ക ഉന്നതിയിലെ കുമാരൻ ആണ് മരിച്ചത്. വിറക് ശേഖരണത്തിനായി കാട്ടിലേക്ക് പോയതായിരുന്നു കുമാരൻ. ഇതിനിടയിലാണ് കടവയുടെ പിടിയിൽ അകപ്പെട്ടത്.

Advertisment

പുഴയോരത്ത് നിന്നും കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു. 65വയസ്സാണ് കുമാരന്. വണ്ടിക്കടവ് ചെട്ടിമറ്റം ഭാഗത്ത് നിന്നാണ് കടുവ പിടിച്ചത്. പിന്നീട് പാറ ഇടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബത്തേരി വൈൽഡ് ലൈഫ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.

വയനാട് ഉള്‍വനത്തില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. 

ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ഉന്നതിയില്‍ താമസിക്കുന്ന ആളാണ് മരണപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനും മറ്റ് തുടര്‍നടപടികളും വനം വകുപ്പ് നടത്തുന്നതാണ്.

Advertisment