/sathyam/media/media_files/2025/01/24/6ClHILvAtLENDfIYx82Z.jpg)
കോട്ടയം: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ആവശ്യമെങ്കില്‍ കടുവയെ വെടിവെക്കാം.
വെടിവെച്ചോ കൂട് വച്ചോ കടുവയെ പിടിക്കാന്‍ ഉത്തരവു നല്‍കിയതായും അദ്ദേഹം കോട്ടയത്തു മാധ്യമങ്ങളോട് പറഞ്ഞു. വനത്തിനുള്ളില്‍ നടന്ന ആക്രമണമാണോ എന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി
/sathyam/media/media_files/2025/01/24/Hi27atIT4Tbb0qmDiPMX.jpg)
വയനാട്ടില്‍ കടുവ സ്ത്രീയുടെ ജീവനെടുത്തതില്‍ പ്രതിഷേധിച്ച് വന്‍ ജനക്കൂട്ടം തെരുവിലിറങ്ങി. നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നതിനിടെയാണ് കൊലയാളി കടുവയെ വെടിവെച്ചു കൊല്ലാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. മന്ത്രി ഈ തീരുമാനത്തിനു പിന്തുണ നല്‍കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ മാനന്തവാടിക്കു സമീപമുള്ള പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തിലാണ് ആദിവാസി സ്ത്രീയുടെ ജീവന്‍ നഷ്ടമായത്. മന്ത്രി ഒ.ആര്‍. കേളു അടക്കമുള്ളവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
മൃതദേഹം പുറത്തേക്കെടുക്കാന്‍ സമ്മതിക്കാതെ പ്രതിഷേധം തുടരുകയാണു നാട്ടുകാര്‍. വനംവകുപ്പു താല്‍കാലിക വാച്ചര്‍ അച്ചപ്പന്റെ ഭാര്യ രാധ(48)യാണു മരിച്ചത്.
/sathyam/media/media_files/G6vD57RhO1varbpU6iZv.jpg)
പ്രിയദര്‍ശിനി എസ്റ്റേറ്റിനു മുകളിലെ തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയപ്പോഴാണു രാധയെ കടുവ ആക്രമിച്ചതെന്നാണു കരുതുന്നത്. ഇന്നു രാവിലെ എട്ടുമണിയോടെയാണു നാടിനെ നടുക്കിയ സംഭവം
പ്രദേശത്ത് പരിശോധന നടത്തിയിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. രാധയെ കടുവ ആക്രമിച്ച ശേഷം വലിച്ചിഴച്ചുവെന്നും പ്രദേശവാസികള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us