മാനന്തവാടി: വയനാട്ടിലെ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കൊല്ലപ്പെട്ട രാധയുടെ കുടുംബം.
കടുവ ചത്തതാണെങ്കിലും കൊന്നതാണെങ്കിലും ഈ പ്രദേശത്തിന്റെ ഭീതിയകറ്റിയ ദൗത്യസേനയ്ക്കും വനപാലകര്‍ക്കും പോലീസിനും നന്ദിയുണ്ടെന്ന് അവര്‍ പറഞ്ഞു
ഇനിയാര്‍ക്കും രാധയുടെ അവസ്ഥയുണ്ടാകരുത്. കടുവ ചത്തതില്‍ സന്തോഷമുണ്ട്. ദൗത്യം വിജയം കാണുന്നതുവരെ പ്രയത്‌നിച്ച എല്ലാവരോടും നന്ദിയുണ്ട്.
മാധ്യമങ്ങളാണ് വിഷയത്തിന്റെ ഗൗരവം പുറത്തുകൊണ്ടുവന്നതെന്നും പഞ്ചാരക്കൊല്ലി നിവാസികള്‍ പറഞ്ഞു.