/sathyam/media/media_files/2025/05/21/SIdjn0kXaxUY1UYIXfrV.webp)
മ​ല​പ്പു​റം: കാ​ളി​കാ​വ് അ​ട​യ്ക്കാ​ക്കു​ണ്ടി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ ക​ണ്ടെ​ത്തി. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കേ​ര​ളാ എ​സ്റ്റേ​റ്റി​ലെ എ​സ് വ​ള​വി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​ടു​വ​യെ ക​ണ്ടെ​ത്തി​യ​ത്.
10 മീറ്റർ അകലെ വച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയെ കണ്ടത്. ഇവരുടെ കൈവശം തോക്ക് ഉണ്ടായിരുന്നെങ്കിലും വെടിവയ്ക്കാനായില്ല.
വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ടു​വ​യെ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ മ​യ​ക്കു​വെ​ടി​വ​യ്ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഗ​ഫൂ​റി​നെ ക​ടു​വ ക​ടി​ച്ചു​കൊ​ന്ന​ത്.
തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. 20 അം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള മൂ​ന്ന് ആ​ർ​ആ​ർ​ടി സം​ഘ​മാ​ണ് നി​ല​വി​ൽ ക​ടു​വ​യെ നി​രീ​ക്ഷി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us